മീശപ്പുലിമല

മീശപ്പുലിമല

മീശപ്പുലിമല

അടുക്കും തോറും അകലം കൂടുന്ന മീശപ്പുലിമല

നഗരത്തിന്റെ തിരക്കുകളിൽ മാറി ഒരു യാത്ര പോണം എന്ന ആശയം എല്ലാവർക്കും ഉണ്ട് എന്നാൽ ഒരു സ്ഥലം തിരഞ്ഞു നടന്ന ഞങ്ങൾക്ക് അവസാനം ഒരു പദ്ധതി ആയി. രണ്ടു ദിവസത്തെ യാത്ര. എറണാകുളത്തു നിന്നു തുടങ്ങി മുവാറ്റുപുഴ അടിമാലി രാജമല വഴി സൂര്യനെല്ലി. സൂര്യനെല്ലിൽ താമസിച്ചു രാവിലെ കൊളുക്കുമല കയറി സൂര്യഉദയം കണ്ട് മീശപ്പുലിമല കെറുക.
അങ്ങനെ ആ ദിവസം വന്നെത്തി .ഒരു യാത്ര പോകുബോൾ നമ്മൾ കുറച്ചു മുൻകരുതൽ എടുക്കുന്നത് നല്ലതാണു, പ്രത്യേകിച്ച് മല കയറ്റാൻ ഒക്കെ പോകുമ്പോൾ കാരണം അപകട സാദ്യത കുടുതലാണ്. ആവശ്യത്തിനു വേണ്ട മരുന്നും പ്രഥമ ശ്രുശ്രൂഷ സാദനങ്ങളും എടുക്കണം. പതിവില്ലാതെ രാവില നല്ല മഴ.മുറിയിൽ എല്ലാത്തിനെയും ചവിട്ടി എപ്പിച്ചു തയാറായി നിന്നിട്ടും വണ്ടി വന്നില്ല ഞങ്ങളുടെ സാരഥി നല്ല ഉറക്കം കാരണം അലാറം അടിച്ചു ഫോൺ നിലത്തു ചാടി ഓഫ് ആയി . അവസാനം 8 മണിക്ക് ഞങ്ങൾ യാത്ര തുടങ്ങി. രാവിലെ എല്ലാർക്കും നല്ല വിശപ്പ് മുവാറ്റുപുക്ക് അടുത്ത ഒരു ചായക്കടയിൽ കയറി. കടയുടെ പേരിൽ കാന്താരി എന്ന് എഴുതിട്ടുണ്ട് പക്ഷെ ഇത്രയും പ്രതീക്ഷിചില്ല. നല്ല ഇഡലിയും ചമ്മന്തിയും. ചമ്മന്തിയിൽ ആവശ്യത്തിൽ കൂടുതൽ കാന്താരി, എന്തായാലും തുടക്കം കലക്കി. അങ്ങനെ അവിടുന്ന് ഞങ്ങൾ യാത്ര തുടർന്ന് കോതമംഗലം ഉന്നുകല്ലും കടന്നു നേരിമംഗലം എത്തി. നേരിമംഗലം എന്നാൽ ഹൈറേഞ്ചിന്റെ കവാടം എന്ന് കുടി അറിയപെടും. അവിടുന്ന് വള വള പാലത്തിൽ കൂടി പെരിയാറും കടന്നു ഞങ്ങൾ കാട് കയറാൻ തുടങ്ങി.
കാടിന്റെയും കാട്ടാറിന്റെയും ശബ്ദവും, ചീവീഡിന്റെ കരച്ചിലും കേട്ടു, കുരങ്ങൻ മാരുടെ അഭ്യാസം കണ്ട് ഞങ്ങൾ ചീയപ്പാറ വെള്ളച്ചാട്ടത്തിൽ എത്തി. മലയുടെ മുകളിൽ നിന്നും പടി പടിയായി വെള്ളം താഴേക്ക് വീഴുന്ന കാഴ്ച്ച ഒരു രസം ആണ്. അവിടെ സുരക്ഷ മുന്നറിയിപ്പ് വച്ചിട്ടുണ്ട് എന്നാലും ചെറുപ്പത്തിന്റെ ചോര തിളപ്പിൽ കുറച്ചു ചെറുപ്പക്കാർ പ്രകൃതിയെ വെല്ലുവിളിക്കുന്നു. അവിടുന്ന് അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു. അടുത്തത് വാളറ കുത്ത് എന്ന് അറിയപ്പെടുന്ന വാളറ വെള്ളച്ചാട്ടം.അകലെ നിന്നെ കാണാൻ പറ്റുള്ളൂ എന്നത് കൊണ്ട് തന്നെ നല്ല വൃത്തി ഉള്ള സ്ഥലം. കൊറേ നല്ല ഫോട്ടോസ് എടുത്തിട്ട് യാത്ര തുടരുന്നു. അങ്ങനെ ഞങ്ങൾ അടിമാലിയും കടന്നു പതുക്കെ മുന്നാറിന്റെ തണുപ്പിൽ ലയിച്ചു തുടങ്ങി. നല്ല തണുപ്പ് നല്ല കാഴ്ചകൾ, വിശപ്പിന്റെ വിളി വന്നു തുടങ്ങി. അടുത്ത ലക്ഷ്യം നല്ലൊരു ഉണു ആണ് എല്ലാർക്കും നല്ല പോലെ വിശക്കുന്നു.
മുന്നാറിൽ നിന്നും ബീഫ് ഫ്രയും കൂട്ടി നല്ല ഒരു ഉണും കഴിഞ്ഞു യാത്ര തുടർന്ന്. നേരെ ടോപ് സ്റ്റേഷൻ, പക്ഷെ ഗൂഗിൾ അമ്മാവൻ വഴി തെറ്റിച്ചു. അമ്മാവൻ കാണിച്ചത് ഒരു സ്വകാര്യ വഴി ആരുന്നു, എന്തായാലും വന്നതല്ലേ എന്നോർത്ത് നേരെ അങ്ങ് പോയി അവസാനം ഇരവികുളം ദേശിയ ഉദ്യാനത്തിൽ എത്തി. നേരെ പോയി ടിക്കറ്റ് എടുത്തു 37 രൂപ. ഇവിടെ നിന്നു മുകളിലേക്ക് ഒരു തരത്തിൽ ഉള്ള ഭക്ഷണവും, പ്ലാസ്റ്റിക് സഞ്ചി, കുപ്പി എന്നിവ കൊണ്ട് പോകാൻ അനുവദിക്കില്ല. കാരണം അന്വേഷിച്ചു അപ്പോൾ അറിയാൻ കഴിഞ്ഞു ഒരു വരയാട് പ്ലാസ്റ്റിക് സഞ്ചി തിന്നു മരിച്ചു. അവിടുന്ന് വനം വകുപ്പിന്റെ വണ്ടിയിൽ കയറി വളഞ്ഞു പുളഞ്ഞു കിടക്കുന്നു പാതയിൽ കൂടെ മുകളിലേക്ക് കയറി തുടങ്ങി, ഒരു വണ്ടിക്കു മാത്രം കടന്നു പോകാൻ പറ്റുന്ന വഴി. ഇടക്ക് കോടമഞ്ഞ് വന്നു നമ്മെ മുടും, പിന്നെയും വണ്ടി മുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു, പെട്ടന്ന് വലതു വശത്ത് ഒരു വെള്ളച്ചാട്ടം കടന്നു പോയി കാണാൻ പറ്റീല്ല. തിരിച്ചു വരുമ്പോൾ പിടിക്കാം, എന്ന് കരുതി ഇരിക്കുമ്പോൾ വണ്ടി നിന്നു. ഇനി അവിടുന്ന് നടക്കണം, പതുക്കെ നടന്നു തുടങ്ങി ഫോട്ടോസ് എടുക്കും നടക്കും അവസാനം അങ്ങ് ദുരെ ഒരു വരആട് ക്യാമറയിൽ പതിഞ്ഞു.വീണ്ടും മുകളിലേക്ക് നടന്നു, നടന്നു നടന്നു മുകളിൽ എത്താറായി അവിടെ ഒരു ചെറിയ നീര്ച്ചാൽ പിന്നെ അവിടെ നിന്നും കിടന്നും പടം പിടുത്തം ലക്ഷ്യം വെള്ളം പതുക്കെ തെന്നി തെറിക്കുന്ന പടം കിട്ടണം. പിന്നെയും മുകളിക്ക് നടന്നു അതാ ഒരു കൂട്ടം വരആട്, ചറ പറ ഫ്ലാഷ് മിന്നി. ചില ആടുകൾ നിന്നു തന്നു ചിലത് ഓടി ഒളിച്ചു. അവിടുന്ന് മുകളിലേക്ക് പ്രവേശനം ഇല്ല. കുറച്ചു നേരം അവിടെ നിന്നിട്ടും ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു ക്യാമറ ബാഗ് കാണാനില്ല. പിന്നെ പെട്ടന്ന് താഴേക്ക് നടന്നു അവസാനം താഴെ ചെക്ക് പോസ്റ്റിൽ നിന്നും ബാഗും വാങ്ങി കൊടും തണുപ്പത്ത് ഓരോ ഐസ് ക്രീം കഴിച്ചു ഞങ്ങൾ വണ്ടിയിൽ കയറി. ഇടതു വശത്ത് തന്നെ സ്ഥാനം പിടിച്ചു കാരണം വെള്ളച്ചാട്ടം കിട്ടണം. വണ്ടി പതുക്കെ മല ഇറങ്ങി തുടങ്ങി വെള്ളച്ചാട്ടംത്തിന്റെ കുറച്ചു പടോം എടുത്തു താഴെ എത്തി. അടുത്ത ലക്ഷ്യം സുര്യനെല്ലി,ഗ്യാപ് റോഡിൽ കള്ളന്റെ ഗുഹയിൽ കയറി, തൊട്ടടുത്ത ചായക്കടയിൽ നിന്നും ചായയും കുടിച്ചു, ബ്രെഡ് ഓംലറ്റും തിന്നു വീണ്ടും യാത്ര തുടങ്ങി. അവസാനം ഞങ്ങൾ ഹോം സ്റ്റേയിൽ എത്തി.
അവിടെ ഒരു ചേട്ടൻ ഉണ്ട് സഹായത്തിനു, പക്ഷെ മുപ്പര് നല്ല ഫിറ്റാണ് എന്താ കാര്യം അന്വേഷിചപോൾ ഏ ക്ലാസ്സ് ചാരായം.ഞങ്ങൾ താമസിക്കുന്ന വീടിന്റെ മുൻവശം ആനയിറങ്ങൽ ഡാമിന്റെ വൃഷ്ടി പ്രതെശo ആണ്. ആനയിറങ്ങൽ ഡാമിനെ കുറിച്ച് പറയുവാണേൽ ഇത് ഒരു ഏർത് ഡാം ആണ് എന്ന് പറഞ്ഞാൽ മണ്ണ് കൊണ്ട് നിർമിച്ച ജല സംഭരണി.നല്ല വിശപ്പ് ഭക്ഷണം കഴിക്കാൻ പുറത്തേക്ക് ഇറങ്ങി, കൂടെ നാളത്തേക്ക് വേണ്ട സാദനങ്ങളും മേടിക്കണം. അപ്പുസ് ഹോട്ടലിൽ പോയി ബിരിയാണിയും കഴിച്ചു, നാളെ മല കേറാൻ വേണ്ട സാദനങ്ങളും മേടിച്ചു റൂമിലേക്ക് മടങ്ങി. ചേട്ടനോട് കാര്യങ്ങൾ ചോദിച്ചു, ചേട്ടൻ ആണേൽ ഒടുക്കത്തെ തളളും.
പിന്നെ മീശപ്പുലിമല സ്വപ്നം കണ്ട് എല്ലാരും ഉറങ്ങാൻ പോയി.
അതിരാവിലെ നാലു മണിക്ക് എല്ലാരും ഏറ്റു തയാറായി ചൂട് കട്ടനും അടിച്ചു യാത്ര തുടങ്ങി. ഇനി അങ്ങോട്ട് വഴി വലിയ പിടി ഇല്ല. നല്ല മഞ്ഞും കൊടും വളവും മോശം വഴിയും.രാവിലെ തന്നെ സഞ്ചാരികളെ വഹിച്ചു ജീപ്പ്കൾ പറക്കുന്നു. ഞങ്ങളും അവരുടെ പുറകെ വച്ചു പിടിച്ചു. കുറെ ചെല്ലുമ്പോൾ നമ്മൾ സ്വകാര്യ വഴിയിലേക്ക് കടക്കും അത് ഒരു തേയില തോട്ടം ആണ് അവിടെ നമ്മുടെ വണ്ടിടെ നമ്പരും, നമ്മുടെ പേരും എഴുതി പാസ് എടുക്കണം.
അവിടുന്ന് നമ്മൾ ഓഫ് റോഡിലെക്ക് കടക്കുന്നു പിന്നെ സീറ്റിൽ ഇരിക്കാൻ പറ്റീല്ല തെറിച്ചു അങ്ങ് പോകും, ഞങ്ങളുടെ ലക്ഷ്യം കൊളുക്കുമലയിൽ സൂര്യോദയം. നേരം പരാ പരാന്ന് വെളുക്കുന്നും. അങ്ങനെ ഒരുതരത്തിൽ കൊളുക്കുമല എത്തി, എല്ലാരും ക്യാമറ റെഡി ആക്കി, അങ്ങ് മലകൾ അപ്പുറം ചെറിയ ഒരു അനക്കം ചറ പറന്ന് പടം പിടുത്തം, ചിലര് സെൽഫി എടുക്കുന്നു പതുക്കെ മുപര് പുറത്ത് വന്നു അന്നേരം ഒരുത്തന് വെളിച്ചം അരിച്ചു ഇറങ്ങി വരുന്ന പടം വേണം. പെട്ടന്ന് സെറ്റിംഗ്സ് മാറ്റുന്നു ISO, ഷട്ടർ സ്പീഡ്, aperture അവസാനം കിട്ടി. പക്ഷെ സൂര്യൻ മറഞ്ഞു പ്രതീക്ഷിച്ച ഒരു ഇതു കിട്ടീല എന്നാലും സാരമില്ല. അവിടെ ഒരു പെട്ടി കട ഉണ്ട് അവിടുന്ന് ചപ്പാതീം ചായേം കുടിച്ചു കൊളുക്കുമല യിൽ മഞ്ഞ് വീഴുന്ന കാണാൻ പോയി. മേഘംങ്ങൾ നമ്മുടെ താഴെ നിറഞ്ഞു നിൽക്കുന്ന മനസ്സിൽ മഞ്ഞ് പെയുന്ന കാഴ്ച്ച. കൂടെ ഉള്ള ഒരുത്തൻ തെറിച്ചു തെറിച്ചു നടക്കുന്ന കാരണം താഴേക്ക് ഇറങ്ങാൻ പറ്റീല്ല എന്നാലും മനസ് നിറഞ്ഞു.
വീണ്ടും വണ്ടിയിൽ കയറി മുകളിലേക്ക് ലക്ഷ്യം ബേസ് ക്യാമ്പ് അവിടെ വണ്ടി ഒതുക്കി പാസ് എടുത്തു നടക്കാൻ തുടങ്ങി. പതുക്കെ ആണ് നടക്കുന്നത് പല കഥകൾ ചിരി അതിനിടയിൽ ഒരു നെടുവീർപ്പു, ഇപ്പോഴേ മടുത്തു തുടങ്ങി എന്നാലും സാരമില്ല എന്ന് പറഞ്ഞു നടന്നു.
മല കയറുമ്പോൾ ശ്രദിക്കുക
1.ഒരു മല കേറുമ്പോൾ നിങ്ങൾ തീർച്ചയായും ആവിശ്യത്തിന് വെള്ളവും ഭക്ഷണവും കൈയിൽ കരുതിയിരിക്കുക കാരണം മലയുടെ മുകളിൽ ഒരു തുള്ളി പച്ച വെള്ളം പോലും കിട്ടാൻ സാദ്യത ഇല്ല.
2.മടുക്കുമ്പോൾ ആവിശ്യത്തിന് വിശ്രമിച്ച ശേഷം വീണ്ടും നടക്കുക.
3. ഒത്തിരി വെള്ളം കുടിക്കാതെ, ആവിശ്യത്തിന് മാത്രം കുടിക്കുക
രണ്ടു കിലോമീറ്റർ നടന്നപ്പോൾ മല കണ്ട്, തീരെ ഉയരം ഇല്ല ഉറുമ്പ് നടക്കുന്ന പോലെ മനുഷ്യൻ ഉള്ളിൽ ഒരു വെപ്രാളം. മലയോട് അടുക്കും തോറും മനുഷ്യനെ കാണാൻ തുടങ്ങി.
അങ്ങനെ ഞങ്ങൾ മല കേറാൻ തുടങ്ങി. പതുക്കെ നടന്നു, ഏതാണ്ട് പകുതിയോളം എത്തിയ സമയത്ത് ഒരു പന്തയം കുറച്ചു ഓടി കേറാം പണ്ടേ ദുർബല ഇപ്പൊ ഗര്ഭിണി എന്ന അവസ്ഥയിൽ നിന്ന ഒരുത്തൻ കേറി ഓടി. ഓടിയത് മാത്രം ഓർമ്മ ഉണ്ട് അവൻ അവിടെ വച്ചു കീഴടങ്ങി. മല ഇറങ്ങുന്ന പലരും നമ്മളെ മാനസികമായി തളർത്താൻ ശ്രമിക്കാം, പക്ഷെ നമുക്ക് നമ്മുടെ ലക്ഷ്യം ആവണം വലുത്. ഒരാൾ കുറഞ്ഞു, ഞങ്ങൾ ഇരുന്നും കിടന്നും വലിഞ്ഞ് കേറി ഇപ്പൊ തീരും എപ്പോ തീരും എന്ന പ്രതീക്ഷയോടെ. താഴെ നിന്നു നോക്കുമ്പോൾ നമുക്ക് മീശ പുലി മല മുഴുവനായും കാണത്തില്ല. അടുക്കും തോറും അകന്നു പോകുന്നു, കൊറേ നേരത്തെ അഭ്യാസം കഴിച്ചു ഞങ്ങൾ മുകളിൽ എത്തി, പണ്ട് തജ്മഹലിന്റെ ഉള്ളിൽ കയറിയ അതെ അവസ്ഥ ഒന്നും കാണാനില്ല, എന്നാലും ഒരു ആശ്വാസം. അങ്ങ് ദൂരെ ഒരു പ്രണയ തടാകം, ലോകത്തിന്റെ നെറുകയിൽ. എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നിയ നിമിഷം ഞാൻ ഒരു വലിയ ലക്ഷ്യം കീഴടക്കി. ഒന്നും കാണാൻ ഇല്ലേലും ഒരു കുളിർമ. അങ്ങനെ മീശ പുലി മലയിൽ മഞ്ഞ് വീഴുംന്നതും കണ്ടും തിരിച്ചു ഇറങ്ങാൻ തുടങ്ങി. പതുക്കെ ശ്രദ്ധിച്ചു ആണ് നടത്തം താഴെ എത്തി വണ്ടിയിൽ കയറി. മടക്ക യാത്ര ആരംഭിച്ചു. മനസും ശരീരവും ശാന്തമായി. വീണ്ടും നഗരത്തിന്റെ തിരക്കിലേക്ക്.
ശുഭരാത്രി.