നെല്ലിക്ക മലയിലെക്ക് ഒരു യാത്ര

നെല്ലിക്ക മലയിലെക്ക് ഒരു യാത്ര

നെല്ലിക്ക മലയിലെക്ക് ഒരു യാത്ര

നെല്ലിക്ക മലയിലെക്ക് ഒരു യാത്ര

നെല്ലിക്ക മലയിലെക്ക് ഒരു യാത്ര എറണാകുളത്തു നിന്നു മുവാറ്റുപുഴ തൊടുപുഴ വഴി നമ്മുക്ക് നെല്ലിക്ക മലയിൽ എത്തിച്ചേരും. തൊടുപുഴ പുളിയൻ മല ദേശിയ പാതയിൽ കുടയത്തുരു നിന്നു തിരിഞ്ഞ് മുവാറ്റുപുഴ അറും കടന്നു നമുക്ക് മുതിയാ മലയിൽ എത്തി ചേരാം. അവിടം വരെ വണ്ടി പോകും പിന്നീടു 2 കിലോമീറ്റർ നടക്കണം. കുടയത്തൂർ കുറിച്ച് പറയാൻ ഒത്തിരി ഉണ്ട്. പല സ്ഥലത്തു നിന്നു കുടിയേറി താമസിച്ച കർഷക ഗ്രാമം. പക്ഷെ ഇപ്പോൾ ഈ ഗ്രാമം അറിയപ്പെടുന്നത് സിനിമ സ്ഥലം എന്ന പേരിലാണ്. ദൃശ്യം അടക്കം മലയാളത്തിലെ പല ഹിറ്റുകൾ ഇവിടെ ആണ് പിറന്നത്‌. ഇപ്പോൾ ഈ നാട് വേറൊരു സമരത്തിന്റെ പേരിൽ കൂടി അറിയപ്പെടുന്നു. ഒരു ജനകീയ സമരം. നിലനില്പ്പിനു വേണ്ടിയും താങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ടിയും നടത്തുന്ന ജനകീയ സമരം. പറ മഠം വിരുദ്ധ സമരം. ഞങ്ങൾ പതുക്കെ നടക്കാൻ തുടങ്ങി. റബർ തോട്ടത്തിൽ കു‌ടെ ആണ് കൂടുതൽ നേരവും നടക്കുന്നത്. പതുക്കെ പറകളും ചെറിയ നീര് ചാലുകളും കണ്ട്‌ പതുക്കെ നടന്നു. താഴെ മലങ്കര ഡാമിന്റെ നല്ല കാഴ്ചകൾ കണ്ട്‌ തുടങ്ങി. ഞങ്ങളുടെ ആവേശം കൂട്ടി, എന്നാലും വേറെ മലകൾ കയറിയ പരിചയം ഉള്ളത് കൊണ്ട് തന്നെ പതുക്കെ യാണു കയറിയത്. മലകൾ കയറുമ്പോൾ ഷൂ ആണ് നല്ലത് കാരണം കാലിനു പരുക്ക് പറ്റാൻ സാദ്യത കുടുതലാണ്. ആവിശ്യത്തിന് ഭക്ഷണം വെള്ളം കരുതണം. മലയുടെ മുകളിൽ എത്തിയാൽ ആദ്യം കാണുന്നത് കല്ല്‌ കൊണ്ട് തീർത്ത ഒരു പള്ളി. പിന്നീടു അങ്ങോട്ട്‌ വഴി ഒന്നും ഇല്ല. ഞങ്ങളുടെ ഒരു സുഹുർത്ത് ആ നാട്ടുകാരൻ ആയതിനാൽ ഞങ്ങൾ പതുക്കെ പുല്ലു ചവിട്ടി ഒതുക്കി മുമ്പോട്ടു നീങ്ങി. കേറി ചെല്ലുന്നത് നെയ്‌ ഉരുകും പറ എന്ന് പറയപ്പെടുന്നു ഒരു പറ. കൊള്ളാം മലങ്കര ഡാമിന്റെ നല്ലൊരു കാഴ്ച്ച. മൂലമറ്റം ജല വൈദ്യുതി നിലയാത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കിയ ശേഷം മിച്ചം വരുന്ന ജലം തടഞ്ഞു നിർത്തുന്നത് മലങ്കര ഡാമം ആണ്. പൊതുവേ സഞ്ചാരികളുടെ വരവ് കുറവായത് കൊണ്ടുതന്നെ മാലിന്യം തീരെ ഇല്ല. ആര്ക്കെങ്കിലും ഈ കാഴ്ചകൾ കാണാൻ താല്പര്യം ഉണ്ടെങ്കിൽ നേരത്തെ തന്നെ പൊയ്ക്കോളു, ചിലപ്പോൾ ഈ മലയും ഒരു ഓർമ്മ മാത്രം ആയി മാറിയെക്കാം. വീണ്ടും ഞങ്ങൾ നടക്കാൻ തുടങ്ങി അടുത്ത സ്ഥലത്തേക്ക്. അടുത്ത സ്ഥലം ഈ മലയുടെ അറ്റം ആണ്. അവിടെ നിന്നാൽ മലങ്കര ഡാമ കാണാം വെള്ളിയാമറ്റം കാണാം നേൽ വയലുകൾ കാണാം അങ്ങ് മുകളിൽ വെല്യട്ടൻ ഭാവതിൽ നിൽക്കുന്ന ഇലവിഴാ പൂഞ്ച്റ കാണാം, അപ്പുറത്തെ മലയിലെ വെള്ളച്ചാട്ടം കാണാം. പുല്ലാന്നി എന്ന വള്ളി മരത്തിൽ നിന്നും വെള്ളം കുടിക്കാം, ഒരു ചെറിയ ഗുഹായും അവിടെ ഉണ്ട് അതിലും കേറാം. വലിയ കടനന്നൽ കൂടും തേൻ ഈച്ച കളെയും കാണാം. പിന്നെ മലയുടെ അപ്പുറത്തെക്ക് ഇറങ്ങി, അവിടെ വലിയൊരു ഗുഹാ ഉണ്ട് പക്ഷെ ഞങ്ങൾ അതിൽ കയറിയില്ല, കാരണം ഇച്ചിരി മുൻകരുതൽ എടുക്കാതെ അതിൽ കയറുന്നത് ശരിയല്ല എന്ന് തോന്നി. എന്നാലും തെല്ലു സങ്ങടം തോന്നി. പതുക്കെ മല ഇറങ്ങി.