രാമേശ്വരം ധനുഷ്കോടി

രാമേശ്വരം ധനുഷ്കോടി

രാമേശ്വരം ധനുഷ്കോടി

രാമേശ്വരം ധനുഷ്കോടി യാത്ര

പലപ്പോഴായി പോകാൻ തയാറായി എന്നാൽ നടക്കാതെ പോയ ഒരു യാത്ര. ജോലി തിരക്ക് കാരണം പല തവണ മാറ്റി വച്ച ഒരു യാത്ര രാമേശ്വരം ധനുഷ്കോടി. ഈ യാത്രയിൽ എന്നോടൊപ്പം ഉള്ളത് പ്രോഗാമിങ്ങിന്റെ ആദ്യ പാഠം പഠിപ്പിച്ച ആശാനും (ജിനോഷ് ) പിന്നെ ഞാനും. ഞങ്ങളുടെ യാത്ര പതതി ഇതാണ്. എറണാകുളത്തു നിന്നു ബസിൽ മദുര. അവിടെനിന്നും ട്രെയിനിൽ രാമേശ്വരം അവിടെ താമസം. അവിടെനിന്നും ധനുഷ്കോടി. നോട്ട് നിരോധനം കാരണം കറങ്ങി നിൽക്കുന്ന സമയത്ത് ആണ് യാത്ര. എറണാകുളം KSRTC ബസ് സ്റ്റാൻഡിൽ നിന്നും വയ്കിട്ട് 8 മണിക്ക് ഞാൻ ഒറ്റയ്ക്ക് യാത്ര തുടങ്ങി, അതെ സമയത്ത് തന്നെ ആശാൻ ബാംഗ്ലൂർ നിന്നും യാത്ര ആരംഭിച്ചു. കുട്ടിക്കാനം കുമിള കംബം തേനി വഴി മദുര. ഇടക്ക് കുട്ടിക്കാനത്ത് ചായ കുടിക്കാൻ നിർത്തി. പിന്നെ വീണ്ടും യാത്ര തുടങ്ങി. വെളുപ്പിനെ 5:50 ആയപ്പോഴേക്കും മദുര എത്തി. ഒരു 10 നിമിഷം കഴിഞ്ഞു ആശാനും എത്തി. ഒരു ചായകുടിച്ചു അത്യാവശ്യം വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ റെയിൽവേ സ്റ്റേഷൻ ലക്ഷ്യം വച്ചു നടന്നു. അവിടുന്ന് 6:20 ന് രാമേശ്വരം passanger അതിൽ കയറി ഒരു സീറ്റ് പിടിച്ചു. കുറെ നാളുകൾക്ക് ശേഷം കാണുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു ഒത്തിരി കാര്യങ്ങൾ പറയാൻ ഉണ്ട്. പതുക്കെ സമയം കടന്നു പോയി. ഇവിടുന്നു 17 സ്റ്റോപ്പ് ഉണ്ട് രാമേശ്വരം വരെ. ട്രെയിൻ പതുക്കെ യാത്ര തുടങ്ങി. യാത്രക്കാർ തീരെ കുറവാണു. വഴി വക്കത്തു ഒത്തിരി മയിലുകൾ ചിലത് പീലി വിരിച്ചു നില്ക്കുന്നു ചിലത് എന്തൊക്കയോ ചികഞ്ഞു തിന്നുന്നു. യാത്രയുടെ രസം കൂടി കൂടി വന്നു. ട്രെയിൻ വേഗം കുറച്ചു പതുക്കെ പാമ്പൻ പാലത്തിലേക് കയറി. കാലങ്ങളായി കാത്തിരുന്ന നിമിഷം. തിരകൾ പാലത്തിന്റെ തൂണുകളിൽ തട്ടി ഉരുമി പോകുന്നു ട്രെയിൻ കടൽ ജലത്തോട് തൊട്ടുരുമ്മി നീങ്ങുന്നു. വളരെ പതുക്കെയാണ് യാത്ര ഏകദേശം15 മിനിട്ടോളം എടുത്തു പാമ്പൻ കടക്കാൻ. ഈ പലമാണ് നമ്മുടെ മെട്രോ മാൻ അതിവേഗത്തിൽ പുനര്നിര്മിച്ചത്. പാലം കടന്നു ചെല്ലുന്നത് പാമ്പൻ ദ്വീപിലേക്ക് ആണ്. ഞങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തി രാമേശ്വരം. ഇറങ്ങി പതുക്കെ സ്റ്റേഷന്റെ പുറത്ത് എത്തി കാര്യമായ തിരക്ക് ഒന്നും ഇല്ല. പതുക്കെ നടന്ന് ഞങ്ങൾ മുറി ബുക്ക് ചെയ്ത ഹോട്ടലിൽ എത്തി. തരക്കേടില്ലാത്ത മുറി അത്യവിശതിനു വൃത്തിയും വെടിപ്പും ഉണ്ട്. ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യം ധനുഷ്കോടി ആണ്. പ്രാഥമിക കർമ്മങ്ങൾ കഴിഞ്ഞു പെട്ടന്നു തന്നെ മുറിയിൽ നിന്നും ഇറങ്ങി. ഒരു ബസ് പിടിച്ചു ഇരിക്കാൻ സീറ്റ് കിട്ടി.നല്ല ഉളുമ്പു മണമുള്ള യാത്ര. ഞങ്ങൾ കയറിയ ബസിൽ തന്നെ ഉണ്ട് 2 കുട്ട മൽസ്യം. പൈസ തീരെ കുറവാണേലും നല്ല ദൂരമുണ്ട് അവസാനം എത്തി അവിടെ ഇറങ്ങി.ഇനി അങ്ങോട്ട് ബസ് പോകൂല. ഇനിയുള്ള യാത്ര ടെംപോയിൽ ആണ് അതും കടലിൽ കൂടി.നല്ല രസം. ഡ്രൈവറിനെ മൂപ്പിച്ചാ പുള്ളി വീണ്ടും വെള്ളത്തിലേക് കൊണ്ടുപോകും. ആൾക്ക്150 രൂപ. കൊള്ളാം നല്ല ഒരു അനുഭവം. അങ്ങനെ കുറച് സമയത്തെ യാത്രക് ശേഷം ധനുഷ് കോടി എത്തും.അവിടെ ശ്രീരാമന്റെ ഒരു അമ്പലം ഉണ്ട്. പണ്ട് പാലം നിർമിക്കാൻ ഉപയോഗിച്ച ജലത്തിൽ പൊങ്ങി കിടക്കുന്ന കല്ലുകൾ കാണാം. പിന്നെ നമ്മൾ ശരിക്കും പ്രേതലയം എന്നു തോന്നിപ്പിക്കുന്ന കടൽ എടുത്തു പോയ ധനുഷ് കോടിയുടെ യഥാർത്ഥ തെരുവുകൾ. പഴയ പള്ളികള്, തപാൽ ആപ്പീസ്, കടകൾ എന്നിങ്ങനെ ഒരുപാട് മനുഷ്യരുടെ കഷ്ടപ്പാട്, സ്വപ്നങ്ങൾ ചിതറി കിടക്കുന്നത് കാണാം. മനുഷ്യൻ കെട്ടിപൊക്കി പ്രകൃതി അതു തിരിച്ചെടുത്തു. എന്നാ രാമസേതു കാണാം എന്നായി പതുക്കെ നടക്കാൻ തുടങ്ങി എന്തയാലും ഒരു ചേട്ടനെ കണ്ടു പുള്ളി പറഞ്ഞു 17 കിലോമീറ്റർ ഉണ്ടന്ന്. അതുകൊണ്ട് ആ നടപ്പ് തുടക്കത്തിലേ ഉപേക്ഷിച്ചു. വീണ്ടും ടെംപോയിൽ കയറി ബസ് സ്റ്റോപ്പിൽ വന്നു. അടുത്ത ലക്ഷ്യം നാലു ചക്രം ഉള്ള ബൈക്കിൽ കേറണം. അതിലും കേറി നല്ലരസം മണലിൽ കൂടി പറക്കാം. അതിനു ശേഷം മടങ്ങി മുറിയിൽ എത്തി. ഉപ്പുവെള്ളത്തിൽ ഒരു കുളി അതിനുശേഷം പാമ്പൻ പാലത്തിന്റെ രാത്രി കാഴ്ച്ചകൾ കാണാൻ ഇറങ്ങി. പാമ്പൻ പാലത്തിൽ കുറച്ചു നേരം നിന്നു അപ്പൊ ഒരു തീവണ്ടിയുടെ ശബ്ദം. പാമ്പൻ പാലത്തിലൂടെ പാമ്പിനെ പോലെ ഇഴഞ്ഞു ഇഴഞ്ഞു വരുന്നു ഒരു തീവണ്ടി നല്ലരസം വെട്ടം പാലത്തിന്റെ അങ്ങേ അറ്റം വരെ എത്തില്ല. വീണ്ടും മുറിയിലേക്കു ബസിൽ കയറി. മുറിയിൽ എത്തി അത്യാവശ്യം ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു. നേരത്തെ തന്നെ എണീറ്റു. ഇന്ന് പോകണ്ട സ്ഥലങ്ങൾ എപിജെ അബ്ദുൾ കലാമിന്റെ വീട്, കബറിടം, രാമേശ്വരം ക്ഷേത്രം, പകൽ വെളിച്ചത്തിൽ പാമ്പൻ പാലം കാണണം, പിന്നെ നേരെ മധുര. ആദ്യം പോയത് എപിജെ അബ്ദുൾ കലാമിന്റെ ജന്മ ഗൃഹത്തിലേക് ആണ് , അതിപ്പോൾ ചെറിയ ഒരു ഗാലറി ആണ്. വളരെ ദയനീയമായി തീരെ വൃത്തി ഇല്ലാതെ കിടക്കുന്ന സ്ഥലം. പതുക്കെ തൊട്ടടുത്ത അമ്പലം കാണാൻ പോയി പക്ഷെ കാമറ ഉള്ളതുകൊണ്ട് കേറാൻ പറ്റീല. എന്നാലും കൊത്തു പണികളൊക്കെ നല്ല ഒരു അമ്പലം. പതുക്കെ അവിടുന്ന് നടന്ന്നു മുറിയിൽ എത്തി എല്ലാംവാരിക്കെട്ടി മടക്ക യാത്ര തുടങ്ങി. നേരെ ബസിൽ കയറി പാമ്പൻ പാലത്തിൽ ഇറങ്ങി. പാമ്പൻ ഒന്നു പകൽ വെളിച്ചത്തിൽ കാണണം കണ്ടു കിടു. പതുക്കെ നടന്ന് പാലത്തിന്റെ നടുക്ക് എത്തി. അവിടെ നിന്നാൽ റെയിൽ പാലത്തിന്റെ പുർണ്ണ കാഴ്ച കാണാം. അവിടെ നിന്നാൽ നമുക്ക് ലൈറ്റ് ഹൌസ് കാണാം. അവിടുന്ന് യാത്ര തുടർന്ന് ബസിൽ കയറി. അടുത്ത ലക്ഷ്യം മദുര. മദുര യിൽ എത്തി ഭക്ഷണം കഴിച്ചു. പിന്നെ നേരെ മദുര മീനാക്ഷി ഷെത്രം കാണാൻ പോയി. ക്യാമറ കയറ്റാൻ പറ്റുല. ഒത്തിരി കൊത്തു പണികളും വിസ്മയങ്ങളും ഒറ്റ കൽ ശില്പങ്ങൾ എല്ലാം കിടു. അമ്പല കുളത്തിന്റെ പടവിൽ കുറച്ചു നേരം ഇരുന്നു. ഒത്തിരി ശിൽപ്പങ്ങൾ ഉണ്ട് പല രീതിയിൽ പല വലുപ്പത്തിൽ, ഇത് രണ്ടാം തവണയാണു ഞാൻ മീനാക്ഷി ഷെത്രം സന്ദർശിക്കുന്നത്. പതുക്കെ പൂത്തിറങ്ങി ബസ് സ്റ്റാന്ഡിലേക് നടന്നു. ഭക്ഷണം കഴിച്ചു. അങ്ങനെ ഇനി യാത്രപറയൽ ആണ് അങ്ങനെ ഏറ്റവും മനോഹരമായ ഒരു യാത്ര അവസാനിച്ചു. ഞാൻ എറണാകുളത്തേക്കും ആശാൻ ബാംഗ്ലുക്കും യാതയായി.