കടുവയെ തേടി തേക്കടിക്ക്

കടുവയെ തേടി തേക്കടിക്ക്

കടുവയെ തേടി തേക്കടിക്ക്

കടുവയെ തേടി തേക്കടിക്ക്

കടുവയെ തേടി തേക്കടിക്ക് ഈ യാത്രയിൽ ഞങ്ങളുടെ ലക്ഷ്യം പെരിയാർ കടുവ സങ്കേതത്തിന്റെ ഉള്ളിലേക്കു ഇറങ്ങി ചെല്ലുക പിന്നെ മടക്ക യാത്ര കമ്പം വഴി . വെള്ളിയാഴ്ച്ച വായിക്കിട്ടു ഞങ്ങൾ എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ടു മുവാറ്റുപുഴ - തൊടുപുഴ - കുളമാവ് - ചെറുതോണി - കട്ടപ്പന അണക്കര .ഒത്തിരിയേറെ ആനത്താരകളും, വന്യ മൃഗങ്ങളുടെ സഞ്ചാര പാതകളുമുള്ള ഒരു കാനന പത്തായണിത്. തൊടുപുഴയിൽ നിന്നും കുമളിവരെ എത്തുന്നതിനിടയിൽ നമുക്ക് നാലു ഡാമുകൾ പരിചയപ്പെടാം മലങ്കര ,കുളമാവ് , ചെറുതോണി , ഇടുക്കി . ഈ യാത്രയിൽ ഞങ്ങൾ ഇടുക്കി ഡാമിന്റെ രാത്രി ദൃശ്യം കണ്ടു. അണക്കര യാണ് ഞങ്ങൾ താമസിക്കുന്നത് .ഈ ഗ്യാങിലെ ഒരാളുടെ വീട് അവിടെയാണ് . രാവിലെ നേരത്ത തന്നെ എണിറ്റു പ്രാഥമിക കർമങ്ങൾ നിവഹിച് ഓരോ കട്ടനും അടിച്ചു യാത്ര തുടങ്ങി.അങ്ങനെ തേക്കടി പെരിയാർ ടൈഗർ ഫൌണ്ടേഷൻ കൗണ്ടറിൽ ചെന്ന് റിസർവേഷൻ കാണിച്ചു ഒറിജിനൽ ടികെട്സ് എടുത്തു .ഇനി അങ്ങോട്ട് നമ്മുടെ വണ്ടി കടത്തി വിടില്ല .വനം വകുപ്പിന്റെ ബസിൽ കയറി.എല്ലാരേം വിഷമിപ്പിച്ചു കൊണ്ട് മഴ തൊലി തുടങ്ങി എല്ലാരും ഉറപ്പിച്ചു ട്രിപ്പ് പൊളിഞ്ഞു.എന്നാലും വേണ്ടില്ല പ്രാത്ഥനയോടെ യാത്ര തുടങ്ങി.ബസ് എടുക്കാൻ തുടങ്ങിയപ്പോ വടക്കേ ഇന്ത്യയിൽ നിന്നു വന്ന ഒരു അമ്മിച്ചി ലോക ഒച്ചപ്പാടും ബഹളോം കെട്ടിയോനെ കാണുന്നില്ല .അമ്മച്ചിനെ അവിടെ ഇറക്കി വിട്ട ശേഷം യാത്ര പുനരാംഭിച്ചു . ഇത് പെരിയാർ ടൈഗർ ഫൌണ്ടേഷൻ നടത്തുന്ന ഒരു ഏകദിന ട്രെക്കിങ്ങ് ആണ്. ഒരു അര മണിക്കൂറ് യാത്രക്ക് ശേഷം ഞങ്ങൾ ബേസ് ക്യാമ്പിൽ എത്തി.അവിടുന്ന് അട്ട കടിക്കാതിരിക്കാൻ തുണികൊണ്ടുള്ള ഒരു സോക്സ് പോലുള്ള സാധനം കാലിൽ ഇട്ടു, പിന്നെ പ്രഭാത ഭക്ഷണം ,ഉച്ച ഭക്ഷണം പഴങ്ങൾ എല്ലാം കൂടി ഒരു ബാഗിൽ ആക്കി. മഴ പതുക്കെ കുറഞ്ഞു. യാത്രയുടെ ആവേശം സിരകളിലേക് പകരാൻ സാധിക്കുന്ന ഒരു കാഴ്ച. അങ്ങേ വശത്തു കാട്ടു പട്ടികൾ കേഴയെ വേട്ടയാടുന്നു.മഴ കാരണം തണുത്തു പോയ ഞങ്ങൾ വീണ്ടും ആവേശം തിരിച്ചു വന്നു. ഈ യാത്രയിൽ ഞങ്ങളോട് ഒപ്പം ഉള്ളത് ഫോറെസ്റ് ഓഫീസർ രാജേഷ്, പുള്ളി ആലപ്പുഴ സ്വദേശിയാണ് ,പിന്നെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമുള്ള 7 പേരും പിന്നെ കൊറേ ഫോറെസ്റ് ഗാർഡ്സും ആണ്. ചങ്ങാടത്തിൽ കയറി ഡാമിന്റെ അപ്പുറത്തേക്ക് കയറി.പതുക്കെ നടന്നു തുടങ്ങി ചിവീടുകളുടെ കരച്ചിലും, കുരങ്ങുകളുടെ അഭ്യാസവും എല്ലാം കണ്ടും കെട്ടും പതുക്കെ നീങ്ങി. നടക്കുന്നതിനിടയിൽ പലതരത്തിൽ ഉള്ള മരങ്ങൾ ചെടികൾ എന്നിവയെ പരിചയപ്പെടാം. പെട്ടന്ന് ഒരു ഗാർഡ് ഓടിവന്ന് പറഞ്ഞു അപ്പുറത്തു ആനയും കുഞ്ഞും ഉണ്ടെന്ന് .എല്ലാരും പതുക്കെ ശ്രദിച്ചു നടന്നു നീങ്ങി നയന മനോഹരമായ കാഴ്ച .അമ്മയോട് ചേർന്ന് നിന്ന് പുല്ലു തിന്നുന്ന കുട്ടിയാന .ആദ്യം അകലെ നിന്ന് വിഷിച്ചു പിന്നെ പതുക്കെ പതുക്കെ അടുത്തേക്ക് ചെന്നു .കുറുമ്പനായ കുട്ടിയാന അമ്മയെ മുട്ടിയുരുമ്മി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ഇടക്ക് ഇച്ചിരി പുല്ലു തിന്നുന്നു . തള്ള ആന മനുഷ്യ സാനിദ്യം മനസിലാക്കി ഒന്നു ശബ്ദമുണ്ടാക്കി പിന്നെ വാലും പൊക്കി ഒരു ഓട്ടം ഉൾകാട്ടിലേക് കുറച്ഛ് ഓടിട്ടു തിരിഞ്ഞു നിന്നു ആരേലും വരുന്നുണ്ടോന്നു നോക്കി പിന്നേം അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി ഞങ്ങൾ പതുക്കെ വീണ്ടും നടന്നു തുടങ്ങി. ഇനി പ്രാതൽ കഴിക്കാൻ ഉള്ള സമയമാണ്.പക്ഷെ ഭക്ഷണം കിട്ടിയപ്പോ തന്നെ ഞങ്ങൾ കഴിചാരുന്നു അതുകൊണ്ട് പഴങ്ങൾ വച്ച് വിശപ്പടക്കി. അപ്പൊ ദേ വരുന്നു കാട്ടു പന്നി കൂട്ടം നല്ല തെറ്റ ഒക്കെ ഉള്ള വലിയ പന്നികൾ വരി വരിയായി നടന്നു പോകുന്നു . മനോഹരമായ ഒരു സ്ഥലത്താണ് ഭക്ഷണം കഴിക്കുന്നത്. വീണ്ടും നടക്കാൻ തുടങ്ങി വഴിയിൽ കടുവയുടെ കാല്പാടുകൾ കണ്ടു ,ടെറിട്ടറി മാർക്കിങ്ങുകൾ കണ്ടു വലിയ മരത്തിൽ കടുവ തൻെ നഖങ്ങൾ മിനിക്കിയ പാടുകൾ കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം. വീണ്ടും ഞങ്ങൾ ചെങ്ങാടത്തിൽ കയറി ഇനി കുറച്ചു നേരത്തേക്ക് ചെങ്ങാടത്തിൽ ആണ് യാത്ര നല്ലരസം. പതുക്കെ പതുക്കെ ഞങ്ങൾ തുഴഞ്ഞു നീങ്ങി.രണ്ടു വശങ്ങളിലും സൂര്യ വെളിച്ചം പോലും കടന്നു ചെല്ലാൻ മടിക്കുന്ന കൊടും വനം.സൂര്യൻ നേരെ തലയ്ക്കു മുകളിൽ എത്തി ഞങ്ങളുടെ യാത്ര ഏതാണ്ട് പകുതി പിന്നിട്ടിരിക്കുന്നു ചെങ്ങാടം കരക്കടുപ്പിച്ചു ഇനി ഉച്ച ഭക്ഷണം കഴിക്കണം. ഭക്ഷണം കഴിച്ചു ഇനി ഇച്ചിരി വിശ്രമം , പക്ഷെ ഞങ്ങൾ ഉൾക്കാട്ടിലേക് നടന്നു അപ്പുറത്തു ആന കൂട്ടങ്ങൾ മേയുന്നു , കേഴകൾ, മാനുകൾ, കാട്ടു പന്നികൾ ഒത്തിരി വന്യ മൃഗങ്ങൾ .പോയവഴി നല്ല പേരക്ക കിട്ടി അത് കഴിച്ചു കുറച്ചു പടോം പിടിച്ചു ഞങ്ങൾ തിരിച്ചെത്തി. ഇനി തിരിച്ചു യാത്ര ആരംഭിക്കുവായി നല്ലയൊരു മഴ പെയ്തു ,മഴ മാറാൻ കാത്തു നിന്നു പെട്ടെന്നു തന്നെ മഴ മാറി വീണ്ടും ചെങ്ങാടത്തിൽ കയറി.വീണ്ടും കര എത്തി ഞങ്ങൾ ഇറങ്ങി നടക്കാൻ തുടങ്ങി പെട്ടന്ന് അങ്ങ് അകലെ ഒരു കാട്ടുപോത്ത് ഒരു ചെറിയ ആനയുടെ വലിപ്പം ഉണ്ട് . വീണ്ടും നടക്കാൻ തുടങ്ങി പോയ വഴി കരിം കൊരങ്ങനെ കണ്ടു നല്ല പൊക്കമുള്ള മരത്തിനു മുകളിലൂടെ ചാടി ചാടി നടക്കുന്നു, കൂട്ടിനു മയണ്ണനും ഉണ്ട്. അങ്ങനെ ഞങ്ങൾ ഈ യാത്രയുടെ അവസാന കട്ടത്തിലേക് എത്തി എല്ലാവരും കൂടി നിന്ന് ഒരു പടം പിടിച്ച ശേഷം ഞങ്ങൾ പിരിഞ്ഞു. നേരെ അണക്കര , മുത്തിന്റെ വീട്ടിൽ എത്തി ചുറ്റുപാടും ഒക്കെ ഒന്ന് കറങ്ങിയ ശേഷം നല്ല ഭക്ഷണോം കഴിച്ചു കിടന്നുറങ്ങി. രാവിലെ നേരത്തെ എണിറ്റു കുളിച്ചു ഭക്ഷണം കഴിച്ചു യാത്ര പുറപ്പെടാൻ തയാറായി .നേരെ കമ്പംമെട്ട് വഴി കമ്പം, മുന്തിരി മേടിക്കണം മുന്തിരി തോപ്പു കാണണം പടം പിടിക്കണം. ഒരു മുന്തിരി തോപ്പ് കണ്ടു വണ്ടി നിർത്തി. പതുക്കെ തോപ്പിലെക് നടന്നു.വേഷത്തിൽ കുളിപ്പിച്ച് നിർത്തിയിരിക്കുന്ന പച്ച മുന്തിരി .പഴുത്തു വിളവ് എടുക്കാറായ മുതിരയിൽ അടുത്തെങ്ങും വിഷം അടിച്ചിട്ടില്ലന്നു തോന്നുന്നു എന്തായലും വേണ്ടില്ല ചറ പറന്ന് പടം പിടിച്ചു ,കുറച്ചു മുന്തിരിയും മുന്തിരിടെ തയും, വളവും മേടിച്ചു വീണ്ടും യാത്ര തുടങ്ങി.കുമളി - കുട്ടിക്കാനം -വാഗമൺ -കാഞ്ഞാർ -തൊടുപുഴ -കൂത്താട്ടുകുളം -പിറവം -കാക്കനാട് , ഇതിനിടയിൽ ഞങ്ങൾ വാഗമണിൽ ഇറങ്ങി റെന്റ് അടിക്കുകയും കുറച്ചു നേരം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ ഒരു യാത്ര കൂടി അതിന്റെ പരിസമാപ്തിയിൽ.